Feeds:
Posts
Comments

Archive for the ‘MISCELLANIOUS’ Category

ജനനേതാവും കമ്മ്യൂണിസ്റ്റ് വിപ്ളവകാരിയുമായിരുന്ന ചെയര്‍മാന്‍ മാവോയുടെ കവിതകള്‍ സമാഹരിക്കുന്നതിലൂടെ ലോകത്തെ മാറ്റാനും ജീവിതത്തെ പുതുക്കി പണിയാനും ആഗ്രഹിക്കുന്ന ഒരു വിപ്ളവകാരിക്കുണ്ടയിരിക്കേണ്ട സൌന്ദര്യാവബോധങ്ങളുടെ സമഗ്രത വെളിപെടുത്തുകയാണ് ഈ പുസ്തകം .

Download Link

mao malayalam kavitha

Advertisements

Read Full Post »

ഓ  ജസ്റ്റിസ്
ഇന്നലെവരെ എന്നെപോലെ
നിങ്ങളും പോയിന്റില്ലാതെ
സംസാരിക്കുന്ന ഒരാളെന്ന് ഞാന്‍ വിചാരിച്ചു .
പക്ഷെ
നിങ്ങള്‍ ‘സതിസാവിത്രിയെ ‘ പരീക്ഷിച്ച
യമധര്‍മ രാജാവിനെ പോലെയാണ് ,
അധര്‍മം ഇല്ലാതാക്കാന്‍ വാളെടുത്ത
അന്ധധര്‍മ ദേവത പോലെയാണ് .

അര്‍ദ്ധരാത്രിയില്‍
ഗ്രാമങ്ങളില്‍ വേട്ടയാടി
മണ്പാത്രങ്ങള്‍ പൊട്ടിച്ച്
കങ്കണങ്ങള്‍  തല്ലിയുടച്
തിരിച്ചു പറയാനാവാത്ത തെറി
വായില്‍ കേറ്റി
ഗുദത്തില്‍ വടികള്‍ തിരുകി
ഗ്രാമങ്ങളെ മുഴുവന്‍ ഒരിടത്ത് കൊണ്ടുവന്നു
സത്യം പറയിക്കാന്‍
പോലിസ് ചെയ്യുന്ന പനിയെ
നിങ്ങളല്ലാതെ വേറെയാരുമനസിലാക്കും ?

പോലിസ് ലൊക്കപ്പുകലിലിഉമ്
ക്യാമ്പുകളിലും
‘ഏറ്റുമുട്ടലുകളിലും’
ലാത്തികളും തോട്ടകളും ചെയ്യുന്ന
സത്യാന്വേഷണത്തെ
കര്‍മസാക്ഷിയും
ധര്‍മസാക്ഷിയും ആയ
നിങ്ങളല്ലാതെ  വേറെയാരു മനസിലാക്കും ?
വലിയ വലിയ ശിക്ഷാസ്മൃതികളും
ബൈബിള്‍
ഗീത
ഖുരാനുകളും
യുണിഫോറങ്ങളും
മനസ്സാക്ഷികളും
ഇരുമ്പുബൂട്ടുകളും
സ്റെന്‍ ഗണ്
റൈഫിള്‍
റിവോള്‍വര്‍
ജയില്‍
കോടതിക്കൂടുകള്‍
തൂക്കുമരങ്ങള്‍ …..

നിങ്ങളെ പോലുള്ള
ഭരണധര്‍മസംസ്കാരപ്രബോദകരന്‍മാര്‍  ഇരിക്കതന്നെ
തീവ്രവാദികള്‍ പേടിപ്പിക്കുന്നതിനെ പേടിച്ചു
സത്യം പറയാത്ത സാക്ഷികളില്‍
ഭയം എന്ന കനല്‍ ചാരം ഇല്ലാതാവുന്നത്
ആശ്ച്ചര്യകരം തന്നെ .

ഓ ജസ്റ്റിസ്
ജനത നിര്‍ഭയമായി സാക്ഷ്യം പറയുന്ന
ഒരു കാലം തീര്‍ച്ചയായും വരും .
‘തിരിച്ചുവെടിയില്‍ ‘
മരിക്കുന്ന സത്യം
ജനതയുടെ നെഞ്ചില്‍ തന്നെ
തീര്‍ച്ചയായും എന്നാളും ജീവിക്കും .
അത്  വരെ യാതൊരു
പേടിപ്പികലിന്റെയും ആവശ്യമില്ലാതെ
സാക്ഷികൂട്ടില്‍ കയറാതെ
ധര്‍മാസനത്തില്‍ നിന്നിറങ്ങി വന്ന്
പോലിസ് വേദിയില്‍ നിന്ന് നിങ്ങള്‍
‘അംഗീകാരം ‘ കൊടുക്കുന്നവരും  ,
പോലീസിനു അറിയിപ്പ് കൊടുക്കുന്നവരും
അഭയഹസ്തം തന്നുകൊണ്ടേയിരിക്കാം !

വരവര റാവു
1981 ആഗസ്റ്റ്‌

* പിടികൂടിയവരെ വെടിവെച്ചു കൊന്നു  ഏറ്റു മുട്ടല്‍ വാര്‍ത്ത കൊടുക്കലാണ് പതിവ്  *

Read Full Post »

അലഹബാദ്‌ കോടതി വിധിയിലൂടെ തുറന്നു കാട്ടപെട്ടത്‌ മതേതരത്വമെന്ന മുഖം മൂടിയായിരുന്നു .എത്ര മൂടി വെച്ചാലും വേണ്ട സമയങ്ങളില്‍ സവര്‍ണ ഹിന്ദുത്വം പുറത്തു വരുമെന്ന് ജനങ്ങള്‍ക്ക്‌ മനസിലാക്കി തരുന്നതാണ് വിധിയുടെ ഒരു ഗുണഫലം .

പുരാണത്തിലെ ഇതിഹാസമായ രാമന്റെ ജന്മ സ്ഥലം കോടതി കണ്ടെത്തിയിരിക്കുന്നു ! സംഘ പരിവാരടക്കമുള്ള സവര്‍ണ്ണ ഹിന്ദുത്വശക്തികളുടെ ആവശ്യവും  കോടതികളുടെ ആഗ്രഹവും ഒന്നായി നിലകൊള്ളുമ്പോള്‍ ജനങ്ങള്‍ക്ക്‌ പോകാന്‍ ഇനി ഒരിടവും ബാക്കിയില്ല .

സോഷ്യലിസം എന്ന വാക്കിനോട് പോലും  അലര്‍ജി കാണിക്കുന്ന കോടതികള്‍ ഭരണഘടന തിരുത്താനോ മാറ്റാനോ  എപ്പോളാണ് ഉത്തരവിടുക എന്ന് കാത്തിരിക്കുക .മാറുകയാണെങ്കില്‍  മനുസ്മൃതി തന്നെയായിരിക്കും പകരം വെക്കുക .
—————————————————————————————————————————————————

ഗാന്ധിയുടെ ജന്മ ദിനം സമാധാന ദിനമായി പരസ്യം കൊടുത്ത ചിദംബരമടക്കമുള്ള  ഗാന്ധിയന്മാര്‍ കേന്ദ്ര -സംസ്ഥാന ഭരണ കൂടങ്ങളുടെ ജനങ്ങള്‍ക്കെതിരായ corporate യുദ്ധത്തെ കുറിച്ച് ഒന്നും പറഞ്ഞില്ല .
പതിട്ടാണ്ടുകളിലെ തങ്ങളുടെ ഭരണത്തിന്റെ  ബാക്കി പത്രമായ  ദാരിദ്ര്യത്തെയും പട്ടിണിയെയും കുടിയൊഴിപ്പിക്കലിനെയും  ചൂഷണത്തെയും അക്രമമായി ഇവര്‍ കാണുന്നില്ല പകരം ഇത്തരം അക്രമത്തിനെതിരെ പോരാടുന്ന ജന വിഭാഗളോട് സമാധാനത്തിന്റെ വെള്ളരി പ്രാവുകളെ പറത്താന്‍ ആവശ്യപെടുന്നു .അത്ഭുദം !
———————————————————————————————————————————————

ഇന്ത്യന്‍ ജനതയുടെ ബ്രിടീഷ് സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളെ മുഴുവന്‍ ആക്ഷേപിച്ചു കൊണ്ട് കോളനി ഭരണകാലത്ത് ബ്രിട്ടീഷുകാരുടെ സന്തത സഹചാരിയായിരുന്ന ഇന്ന് രാജ്യത്തിന്റെ ഭരണം നിയന്ത്രിക്കുന്ന സവര്‍ണ്ണ ശക്തികള്‍ കോളനി വെല്‍ത്ത് കളികള്‍ ഉദ്ഘാടനം ചെയ്തിരിക്കുകയാണ് .
ജനങ്ങള്‍ക്ക്‌ നല്‍കിയിട്ടുള്ള പരിമിതമായ തിരഞ്ഞെടുപ്പുകളില്‍ പോലും 35000 ത്തിലധികം കോടി ചിലവാകുന്ന ഈ കളികളെ കുറിച്ച് പ്രതിപാതിച്ചിരുന്നില്ല   .
എല്ലാ ഭരണ വര്‍ഗങ്ങളും ഈ വഞ്ചനയുടെ കൊടിയുമായി  ഓടി നടക്കുകയായിരുന്നു .. ആര്‍ക്കും ഒഴിഞ്ഞു മാറാനാകില്ല .
————————————————————————————————————————————————–

1) ബ്രിട്ടീഷു ഭരണ കാലത്ത് നെയ്ത്തുകാര്‍ നികുതി അടക്കാതിരിക്കുവാനായി വിരലുകള്‍ മുറിച്ചു മാറ്റുമായിരുന്നു പക്ഷെ ഇന്ന് അവര്‍ കഴുതാണ് മുറിച്ചു മാറ്റുന്നത് .

Read Full Post »

അമേരിക്കന്‍ പ്രസിഡന്റ്‌ ഒരുമിച്ചു അത്താഴം കഴിക്കാന്‍ ആഗ്രഹിക്കുന്ന ,ലോഡ് മൌണ്ട്ബാറ്റന്‍ കണ്ടിട്ടുള്ളതില്‍ വെച്ചു ഏറ്റവും നല്ല വ്യക്തിത്വങ്ങളില്‍ ഒന്നായ,അഹിംസയുടെയും നിരാഹാരത്തിന്റെയും  അപോസ്തലനായ Mr.ഗാന്ധിയുടെ ജന്മദിനമാണ് വരുന്ന മാസം 2നു.

1857 ലെ മഹത്തായ  സമരത്തിന്‌ ശേഷം ജനങ്ങളുടെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളെ തടയാന്‍ സുരക്ഷനാളി  (safety valve ) ഉണ്ടാക്കുകയാണ്  ഹ്യൂം എന്ന ബ്രിട്ടീഷ്‌ കാരന്‍ കോണ്ഗ്രസ് രൂപപെടുത്തിയതിലൂടെ  ചെയ്തത്.
ദക്ഷിണാഫ്രികയില്‍ നിന്നും ഇന്ത്യയില്‍ എത്തുന്നതിനെ മുമ്പേ ഗാന്ധിക്ക് ഇവിടത്തെ ബ്രിടീഷ് ഭരണകൂടവുമായി  വ്യക്തിപരമായ ബന്ധമുണ്ടായിരുന്നു.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ജനങ്ങളുടെ പോരാട്ടത്തെ  നിര്‍വീര്യമാക്കാനായാണ്‌ ദൈവിക പരിവേഷത്തില്‍ ഗാന്ധി അഹിംസ സിദ്ധാന്തം കൊണ്ട് വന്നത് .ഒരിക്കല്‍ പോലും ബ്രിട്ടീഷ് ഭരണകൂടത്തോട് ഹിംസ നടത്തരുതെന്ന് ഗാന്ധി  ആവശ്യപെട്ടിരുന്നില്ല  ! കൊടിയ ചൂഷണത്തിനെതിരായുള്ള   ജനങ്ങളുടെ കോപം സംഘടിത പ്രക്ഷോഭം ആയി വരുമ്പോള്‍ എല്ലാം അഹിംസാ സിദ്ധാന്തവുമായി ഗാന്ധി എത്തിയിരുന്നു .
ഇതേ ആള്‍ തന്നെയാന്നു  ഒന്നാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി സൈനികരെ സംഘടിപ്പിച്ചു കൊടുത്തത് .

1930ല്‍ പെഷവാറില്‍ ബ്രിട്ടീഷ് ഭരണകൂടം രണ്ടു പ്ളാട്ടൂണ്‍   ഗര്‍ഹ്വല്‍ റെജിമെന്റിനോട്  നിരായുധരായ പ്രതിശേതക്കാര്‍ക്ക്‌  നേരെ വെടിവെക്കാന്‍ ആവശ്യപെടുകയും അത് നിരാകരിച്ച അവരെ  വിചാരണ ചെയ്യുകയും ചെയ്തു .ഈ സൈനിക വിചാരണയെ ഗാന്ധി പിന്തുനാച്ചു .
.
ഗാന്ധിയുടെ ജനാധിപത്യവിരുദ്ധ സ്വഭാവും മറ്റും മൂലമാണ് നേതാജി സ്വന്തം നിലയില്‍ ധീരമായ മുന്നേറ്റം നടത്താന്‍ ശ്രമിച്ചത് .

ഇന്ത്യ കണ്ട പ്രമുഖ വിപ്ളവകാരികളുടെ,ഭഗത് സിംഗ് അടക്കമുള്ളവരുടെ കൊലക്ക് പിന്നിലും ഗാന്ധിയുടെ പങ്കു വ്യക്തമാണ്  .

ഇത്തരത്തില്‍ ഇന്ത്യന്‍ ജനതയെ വഞ്ചിച്ച ഒരാളെ എന്തിനു ഓര്‍ക്കണം ..

പിന്‍കുറി

1)ഒബാമക്ക് അഫ്ഘാനിലും ഇറാഖിലും അവരുടെ മറ്റു യുദ്ധമുഖങ്ങളിലും  ശക്തമായ പ്രതിരോധം മൂലം നില്‍ക്കാനാകുന്നില്ല അതിനാല്‍ എതിരാളിയായി ഗാന്ധിയെ പോലെ ഒരാളെ ആവശ്യമുണ്ട്

2) അതിര്‍ത്തി ഗാന്ധി എന്ന് പറയുന്നത് ഇറോം ശര്മിളയെ ആണോ ?

Read Full Post »

പ്രവാഹത്തില്‍

നിന്റെ തല പ്രത്യേകിച്ച്  കാണുന്നില്ലേ

കരയില്‍  ചെന്ന്

നിന്റെ തല തടവി നോക്ക്.

പ്രവാഹത്തിനോടൊപ്പം

നിനക്ക് ഓടാന്‍ കഴിഞ്ഞില്ല ,അല്ലെ ?

തീരത്ത് തന്നെ നിന്ന് കൊണ്ട്

പഴയ ചരിത്രവും ഉരുവിട്ട്കൊണ്ട് നില്‍ക്ക്

പ്രവാഹത്തെ വിമര്‍ശിക്ക് .

പ്രവാഹത്തിലെക്ക്
ഒരു മാന്‍ കട്ട  വീശി എറിയ്
താടി തടവികൊണ്ട്
ശപിക്കു .

പ്രവാഹത്തിന്റെ വെളിച്ചത്തിന് നേരെ
കൈവെച്ചു മറച്ചു
ഈശ്വരന് അക്ഷര പൂജ നടത്തിക്കോളൂ
രക്ത പ്രവാഹത്തെ നിരുല്സാഹപെടുതുന്ന
ഇമ്മാതിരി സൂക്തികളുണ്ടല്ലോ
ഇതൊക്കെ നീ നേരിട്ട് പറയാന്‍ തുടങ്ങിയാല്‍
ഈ പ്രവാഹം തന്നെ നിന്നെ മുക്കി കളയുമെന്നോര്‍ക്കുക  .

ഇന്നലെ നീ ധിക്കരിച്ച മൂല്യങ്ങളെ
ഇന്ന് നീ കപടമായി അനുകരിചോളൂ.

ഈ പ്രവാഹത്തിന്റെ അന്തസത്ത
നിന്നെ കരയിലേക്ക് എറിഞ്ഞു കളഞ്ഞിരിക്കുന്നു
അതീതവും അതി യഥാര്‍ത്തവുമായ
ലോകങ്ങളില്‍
ഇനി മര്‍മരം ചെയ്തു നടന്നോളൂ .

ജ്വാലയോ
വിളയോ
വെള്ള പ്പോക്കാമോ
കൊടുങ്കാറ്റോ
തിരിച്ചറിവില്ലാത്ത നിനക്കു
ഇതിന്റെ അന്തര്‍ ധാരകള്‍
നിശ്ചലമായിട്ടു  തന്നെ തോന്നിയേക്കും .

വെള്ളത്തിലേക്കിറങ്ങാതിരിക്കുമ്പോള്‍
അത്  മുട്ടുവരെയുള്ളൂ എന്ന്
നിസ്സാരമായി പറയാം .

മൈതാനത്തിലെ പ്രവാഹം
മണ്ണിലിറങ്ങി പോയെന്നു
അണകളെ  പൊട്ടിച്ച പ്രവാഹം
കടലില്‍ കാണതെയായെന്നു –
ത്യാഗങ്ങള്‍ വെറുതെയെന്നു
നിനക്കു തോന്നാം .

നിന്റെ ചലനം നിന്ന് പോയെടത്ത്
നിന്നുപോയ നിന്റെ നിഴല്‍
കാലമല്ല
വീരന്റെ ശ്വാസം അറ്റു പോയെടത്ത്  ,
വിപ്ളവം ,കാലങ്ങളിലേക്ക്  ‘ടാടൂ പാലം കെട്ടും ‘.

അമരത്വത്തെ
അക്ഷരങ്ങളായി
കണ്ണുകള്‍ക്ക്  തൊട്ടു അറിയാനാകും
ഗര്‍വ്വം കൊണ്ട്
സഹാനുഭൂതി കാണിക്കാനാകും .

പക്ഷെ
വീരന്റെ മരണം
കാലത്തിനു മേല്‍
ചരിത്രം കുറിച്ചിട്ട
കള്ളയൊപ്പാണ്

വരവര റാവു  31 December 1984

Read Full Post »

ജനനേതാവും കമ്മ്യൂണിസ്റ്റ് വിപ്ളവകാരിയുമായിരുന്ന   ചെയര്‍മാന്‍ മാവോയുടെ കവിതകള്‍ സമാഹരിക്കുന്നതിലൂടെ ലോകത്തെ മാറ്റാനും ജീവിതത്തെ പുതുക്കി പണിയാനും ആഗ്രഹിക്കുന്ന ഒരു വിപ്ളവകാരിക്കുണ്ടയിരിക്കേണ്ട  സൌന്ദര്യാവബോധങ്ങളുടെ സമഗ്രത വെളിപെടുത്തുകയാണ്  ഈ പുസ്തകം .

കാത്തിരിക്കുക………….

Read Full Post »

പേടിപ്പിച്ചു പേടിപ്പിച്ചു
പേടി പ്രചരിപ്പിച്ചു
അവന്‍  പേടിക്കടിമയായി  .
നാടുകള്‍ കണ്ടു അവന്‍ പേടിച്ചു
വിദ്യാലയങ്ങള്‍ കണ്ടു അവന്‍ പേടിച്ചു
വെള്ളം കണ്ടു അവന്‍ പേടിച്ചു
തന്റെ നിഴല്‍ കണ്ടിട്ട് അവന്‍ പേടിച്ചു
വരണ്ട മണ്ണ് കണ്ടു അവന്‍ പേടിച്ചു
കലപ്പയുടെ കൊഴുച്ചളില്‍
മുളക്കുന്ന വിത്ത് കണ്ടു അവന്‍ പേടിച്ചു .
കാട്ടില്‍ ആടുന്ന ചെടികളുടെ
അവകാശങ്ങള്‍ ഓര്‍ത്തു അവന്‍ പേടിച്ചു .
യുവാക്കളെ കണ്ടു അവന്‍ പേടിച്ചു
അവരുടെ ആലോചനകള്‍ അവനെ പേടിപ്പിച്ചു .
കനവുകളെയും പേടിച്ചു .
പേന കണ്ടു അവന്‍ പേടിച്ചു
സ്വേച്ചയെ ബന്ധിപ്പിച്ച് ബന്ധിപ്പിച്ച്
ഒടുവില്‍ വിലങ്ങിന്റെ  ശബ്ദം അവനെ പേടിപ്പിച്ചു .

അവന്‍ കാടിനെ പേടിച്ചു
കാട്ടില്‍ പാര്‍ക്കുന്നവരെ കണ്ടു പേടിച്ചു .
കാറ്റിലാടുന്ന മുളംകൂട്ടങ്ങളെ  കൊണ്ട്
അവന്‍ രക്തം ചര്ദിപ്പിച്ചു.
ഗോദാവരിയുടെ പ്രവാഹങ്ങളെ നോക്കികൊണ്ട്
അവന്‍ പറഞ്ഞു ”എതിരികള്‍ ജാഗ്രതൈ ” .

നോട്ടങ്ങളെ അവന്‍ കത്തിച്ചു കളഞ്ഞു
വാക്കുകളെ കത്തിച്ചു കളഞ്ഞു
മൌനങ്ങളെ കത്തിച്ചു കളഞ്ഞു
മനസ്സിനെ കത്തിച്ചു കളഞ്ഞു

മരണത്തെ പേടിയില്ലാത്ത
അവരെ പേടിച്ചു
അവന്‍
അവരെ തന്നെ കൊന്നു കളഞ്ഞു .

മരിച്ചു അമരത്വം നേടിയ
അവരെ പേടിച്ച്
അവരുടെ സ്തൂപങ്ങളെ
ടയനാമിട്ടു  കൊണ്ട് തകര്‍ത്തു .
വിളക്കുകളെ അണച്ച് കളഞ്ഞ്
വെളിച്ചത്തിന്റെ
ഉദാത്ത സ്മാരകങ്ങളായ സ്തൂപങ്ങളെ
തകര്‍ത്താല്‍
പോരാട്ടത്തിന്റെ രൂപം മാഞ്ഞു പോകുമോ ?
രൂപത്തിനും സ്തൂപത്തിനും പ്രാണന്‍ കൊടുത്ത
ഈ ഭൂമിയുടെ കാര്യം എന്താണ് ?

നാളം കുറഞ്ഞുകുറഞ്ഞു
നിശേഷം പൊലിഞ്ഞുപോയി ….
ഇരുട്ടാവുന്ന ഈ ഭൂമി
സൂര്യന്‍ അസ്തമിച്ചു
സങ്കടപെടുന്ന ഈ ഭൂമി
ഗ്രാമങ്ങള്‍ വെന്ത ഈ ഭൂമി ,
ഗംഭീര സ്തൂപങ്ങള്‍ മുകളില്‍ നിന്ന്
താഴെക്കൊനിച്ചു തുളിവീഴുന്നത് കണ്ട്
കോപാകുലയായ ഭൂമി .
ഈ ഭൂമി പിന്നെ എന്താവും ?

ഇന്നലെ മനുഷ്യന്മാര്‍ നടന്ന വഴിയില്‍
ഇന്നലെ വീരന്മാര്‍ മരിച്ചു വീണ ഈ സ്ഥലത്ത്
ഇന്നലെ സ്തൂപം ഉയര്‍ത്തിയ ഈ സ്ഥലത്ത്
ഇന്ന്‍
അവന്‍ പേടി കൊണ്ടു നിറച്ചിരിക്കുന്നു  .

ചാണകം കലക്കി തെളിച്ചോ
ശ്മശാനം ഉണ്ടാക്കിയോ
സായുധ കാവല്‍ എര്പെടുത്തിയോ
ഇന്ന്
അവന്‍
ഇവിടെ പേടി കൊണ്ടു നിരപ്പാകിയിരിക്കുന്നു
എവിടെയും ഭൂമി ഉണ്ടല്ലോ
അവിടങ്ങളില്‍
ഭൂമി എന്തു പറയുന്നോ , എന്തോ !

(സഖാക്കളുടെ രക്ത സാക്ഷി സ്തൂപങ്ങള്‍ പോലിസ് തകര്‍ത്തപ്പോള്‍ കുറിച്ചിട്ട പ്രതികരണങ്ങള്‍ )
വരവര റാവു 13 ഡിസംബര്‍ 1985

Read Full Post »

Older Posts »